mobile header

World Brain Tumour Day 2021

ജൂൺ 8 വേൾഡ് ബ്രെയ്ൻ ട്യൂമർ ഡേ ആയി കൊണ്ടാടപ്പെടുന്നു. ബ്രെയ്ൻ ട്യൂമർ ( തലച്ചോറിൽ ഉണ്ടാകുന്ന മുഴകൾ ) നെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജർമൻ ബ്രെയ്ൻ ട്യൂമർ അസോസിയേഷൻ ആണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്.

blog

ജൂൺ 8 വേൾഡ് ബ്രെയ്ൻ ട്യൂമർ ഡേ ആയി
കൊണ്ടാടപ്പെടുന്നു. ബ്രെയ്ൻ ട്യൂമർ ( തലച്ചോറിൽ ഉണ്ടാകുന്ന മുഴകൾ ) നെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജർമൻ ബ്രെയ്ൻ ട്യൂമർ അസോസിയേഷൻ ആണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്.

  • എന്താണ് ബ്രെയ്ൻ ട്യൂമർ
  • തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളർച്ച എന്നു നമുക്ക് ഒറ്റവാക്കിൽ നമുക്ക് ഇതിനെ മനസിലാക്കാം. ബ്രെയ്ൻ ട്യൂമറിനെ നമുക്ക് രണ്ടായി തരം തിരിക്കാം. Benign അഥവാ കാൻസർ അല്ലാത്ത മുഴകൾ & malignant അഥവാ കാൻസർ രൂപത്തിലുള്ള മുഴകളും. ഇതിൽ കാൻസർ രൂപത്തിലുള്ള മുഴകളെ വീണ്ടും രണ്ടായി തരം തിരിക്കാം. പ്രൈമറി ബ്രെയ്ൻ ട്യൂമർ അഥവാ തലച്ചോറിലെ കോശങ്ങളിൽ ഉണ്ടാകുന്നവ എന്നും, മെറ്റാസ്റ്റാറ്റിക് ബ്രെയ്ൻ ട്യൂമർ അഥവാ വേറെ അവയവങ്ങളിൽ ഉണ്ടായ കാൻസർ തലച്ചോറിലേക്ക് വ്യാപിച്ചവ എന്നും,എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.

  • എത്ര സാധാരണ യാണ് ബ്രെയ്ൻ ട്യൂമർ?
  • ഇന്ത്യയിലെ കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിൽ 5-10 ആളുകൾക്ക് വരെ ബ്രെയ്ൻ ട്യൂമർ കാണാറുണ്ട്.

  • കുട്ടികളിൽ ബ്രെയ്ൻ ട്യൂമർ കാണാറുണ്ടോ?
  • തീർച്ചയായും കാണാറുണ്ട്. കുട്ടികളിൽ കാണുന്ന കാൻസർ കളിൽ രണ്ടാം സ്ഥാനം ആണ് ബ്രെയ്ൻ ട്യൂമറിന്. ( most common cancers in children – leukemia >brain tumor>lymphoma )

  • എന്തൊക്കെ ആണ് രോഗലക്ഷണങ്ങൾ?
  • പൊതുവെ കാണുന്ന രോഗലക്ഷണങ്ങൾ തലവേദന, ഛർദ്ദി, തലകറക്കം, ശരീരത്തിന്റെ ഒരു ഭാഗം തളരുക, അപസ്മാരം, പുതുതായി കണ്ടു വരുന്ന ഓർമ്മക്കുറവ് എന്നിവ ആണ്.

    ബ്രെയ്ൻ ട്യൂമർ തലച്ചോറിലെ ഏതു ഭാഗത്താണ് എന്നതിനെ അനുസരിച്ചു രോഗലക്ഷണങ്ങൾ വ്യത്യസ്തമാവാം.

    തലച്ചോറിലെ സെറിബെല്ലം എന്ന അവയവത്തിലാണ് മുഴ എങ്കിൽ തലവേദന, തലകറക്കം, ബാലൻ സിംങ് തകരാറുകൾ എന്നിവ രോഗലക്ഷണങ്ങൾ ആകാം. ഓക്സിപിറ്റൽ ലോബിൽ ആണ് മുഴ എങ്കിൽ കാഴ്ച പ്രശ്നങ്ങൾ ആകാം പ്രാരാംഭ ലക്ഷണം.
    ഫ്രണ്ടൽ ലോബിൽ ആണ് മുഴ എങ്കിൽ സ്വഭാവ വ്യത്യാസം, മണം നഷ്ടപ്പെടുക എന്നിവ ആകാം.

    ടെമ്പോറൽ ലോബിൽ ഉള്ളവ സംസാരത്തിന്റെ ബുദ്ധിമുട്ടുകൾ,ഓർമ്മക്കുറവ് എന്നിവ ആയി പ്രകടമാകാം.
    പരെയ്റ്റൽ ലോബിൽ ട്യൂമർ ഉള്ളവരിൽ കണക്ക് കൂട്ടാനുള്ള ബുദ്ധിമുട്ട്, വായിക്കാനും എഴുതാനും ഉള്ള ബുദ്ധിമുട്ട്, തരിപ്പ്, ഒരു വശം തളരൽ എന്നീ ബുദ്ധിമുട്ടുകൾ പ്രകടമാകാം.
    പറഞ്ഞു വരുന്നത് തലച്ചോറിലെ ഒരോ ഭാഗത്തിനും ഒരോ ജോലി ഉണ്ട്. ഏതെങ്കിലും ഭാഗത്തു മുഴകൾ വളരുമ്പോൾ ആ ജോലി തടസ്സപ്പെടുകയും അത് രോഗലക്ഷണങ്ങൾ ആയി പ്രകടമാകുകയും ചെയ്യും

  • എങ്ങനെ കണ്ടെത്താം?
  • ഈ ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ സമീപിച്ചു വിശദമായ പരിശോധനക്ക് വിധേയരാകണം. ഡോക്ടർ ആദ്യം തന്നെ വിശദമായ, history taking, clinical examination എന്നിവ വഴി ഈ രോഗലക്ഷണങ്ങൾ ഉടനടി തുടർ പരിശോധങ്ങൾ ആവശ്യമാണോ എന്നു വിലയിരുത്തും. കാരണം മുകളിൽ പറഞ്ഞ പല ലക്ഷണങ്ങളും ബ്രെയ്ൻ ട്യൂമർ അല്ലാതെ മറ്റു പല കാരണങ്ങളാലും വരാവുന്നതാണ്.
    രോഗം സ്ഥിതീകരിക്കുന്നത് MRI Brain, CT Brain എന്നീ പരിശോധന കൾ വഴി ആണ്.

  • എങ്ങനെ ചികിത്സിക്കാം?
  • ചികിത്സ രോഗിയുടെ പ്രായം, ആരോഗ്യം, ട്യൂമർ തലച്ചോറിൽ എവിടെ സ്ഥിതി ചെയ്യുന്നു, പ്രൈമറി ബ്രെയ്ൻ ട്യൂമർ ആണോ അതോ മെറ്റാസ്റ്റാറ്റിക് ആണോ എന്നീ ഘടകങ്ങളെ അനുസരിച്ചു തീരുമാനിക്കും.

    പ്രൈമറി ബ്രെയ്ൻ ട്യൂമർ ആണെങ്കിൽ അത് ഓപ്പറേഷൻ ചെയ്യാൻ പറ്റുമെങ്കിൽ മുഴവാനായി എടുത്തു കളയുക എന്നുള്ളതാണ് ചികിത്സയുടെ ആദ്യ പടി. തുടർ ചികിത്സ ആയി റേഡിയേഷൻ, കീമോതെറാപ്പി എന്നിവ വേണോ എന്നുള്ളത് ഓപ്പറേഷൻ ചെയ്ത ട്യൂമറിന്റെ ന്റെ പാത്തോളജി റിപ്പോർട്ട് അനുസരിച്ചു ആണ് തീരുമാനിക്കുക.

    പാത്തോളജി റിപ്പോർട്ട് പ്രകാരം grade of tumor തുടർ ചികിത്സ നിശ്ചയിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആണ്. Grade 1 & 2 tumors പലപ്പോഴും മുഴുവനായും എടുത്തു മാറ്റിയെങ്കിൽ തുടർ ചികിത്സ ആവശ്യം വരില്ല. അതെ സമയം grade 3 & 4 tumors ന് തുടർ ചികിത്സയായി റേഡിയേഷൻ, കീമോതെറാപ്പി എന്നിവ ആവശ്യം വന്നേക്കാം.

    ഒരു രോഗിയുടെ ചികിത്സ തീരുമാനിക്കുന്നത് ഡോക്ടർമാരുടെ ഒരു ടീംആണ് ( multi disciplinary tumor board ). അതിൽ ന്യൂറോളജിസ്റ്റ്, ന്യൂറോ സർജൻ, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നീ സ്പെഷ്യലിസ്റ് ഡോക്ടർമാർ ചേർന്ന ഒരു സംഘം ആണ് തുടർ ചികിത്സ നിശ്ചയിക്കാറ്.

    അതെ സമയം മെറ്റാസ്റ്റാറ്റിക് ബ്രെയ്ൻ ട്യൂമർ അഥവാ വേറെ അവയവത്തിൽ നിന്നും വന്ന കാൻസർ ആണെങ്കിൽ വളരെ വിരളമായി മാത്രമേ ഓപ്പറേഷൻ നടത്താറുള്ളു. മിക്കപ്പോഴും palliattive whole brain radiation, stereo tactic brain radiation എന്നീ ചികിത്സകൾ ആണ് metastatic brain tumor ന് ചികിത്സ യായ് കൊടുക്കാറ്.
    ഇതെല്ലാം കൂടാതെ തലച്ചോറിലെ പ്രഷർ കുറക്കാനുള്ള മരുന്നുകൾ കൂടി ചികിത്സയുടെ ഭാഗമായി കൊടുക്കാറുണ്ട്